നടി ശ്രീദേവി പുനര്‍ജനിക്കുന്നു: സ്വപ്ന സുന്ദരിയുടെ ജീവിതകഥ സിനിമായാക്കാനൊരുങ്ങി ഭര്‍ത്താവ് ബോണി കപൂര്‍
May 3, 2018മുംബൈ: ഇന്ത്യന്‍ സിനിമാ ലോകത്തെ സ്വപ്ന സുന്ദരി ശ്രീദേവിയുടെ ജീവിതകഥ സിനിമയാകുന്നു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ തന്നെയാണ് ശ്രീദേവിയുടെ കഥ സിനിമയാക്കുന്നത്. ശ്രീദേവിയുടെ അകാലത്തിലുള്ള വിയോഗത്തിന്റെ നടുക്കം സിനിമാ ലോകത്തിന് ഇതുവരെ വിട്ടുമാറിയിട്ടില്ല. അപ്പോഴാണ് അവരുടെ കഥ സിനിമയാകുന്നത്. ഭാര്യയുടെ വിയോഗത്തില്‍ നിന്നും മോചിതനാകും മുന്‍പേ ബോണി കപൂര്‍ തീരുമാനിച്ചതാണ് ശ്രീദേവിയുടെ കഥ സിനിമയാക്കണം എന്നത്.
ശ്രീദേവിയുടെ ജീവിതം ഡോക്യൂമെന്ററി ആക്കുമെന്ന് നേരത്തെ തന്നെ ബോണി കപൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ അതൊരു ഫീച്ചര്‍ സിനിമയായോ ഡോക്യൂമെന്ററിയാണോ എന്ന കാര്യത്തില്‍ തീരുമാനം ആയില്ലെന്നും ബോണി കപൂര്‍ പറഞ്ഞിരുന്നു. ചിത്രത്തിന് ശ്രീ, ശ്രീദേവി അല്ലെങ്കില്‍ ശ്രീ മാം എന്നിങ്ങനെ പേരുകളാണ് പരിഗണിക്കുന്നത്. ഇതില്‍ ശ്രീയ്ക്കാണ് മുന്‍ഗണനയെന്നും ചിത്രത്തിന്റെ പ്രഥാമിക ചര്‍ച്ചകള്‍ നടക്കുന്നതേയുളളൂ എന്നും ബോണി കപൂര്‍ വ്യക്തമാക്കി.