കൊല്ലത്ത് മര്‍ദനമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം: ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍

കൊല്ലത്ത് മര്‍ദനമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം: ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍

March 1, 2019 0 By Editor

കൊല്ലം ചവറയില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീത് അറസ്റ്റില്‍. ഒളിവിലായിരുന്ന പ്രതി വിനീതിനെ ചവറ തെക്കുംഭാഗം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഐ.ടി.ഐ വിദ്യാര്‍ഥിയായിരുന്ന രഞ്ജിത്തിനെ ഈ മാസം 14നാണ് വിനീത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചത്.

ബന്ധുവായ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ആദ്യം കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെയാണ് രഞ്ജിത്ത് മരിച്ചത്.