മാധ്യമപ്രവര്‍ത്തകനെതിരെ ആര്‍എസ്എസ് അക്രമണം: വ്യാപക പ്രതിഷേധത്തിനൊരുങ്ങി കെ.യു.ഡബ്യു.ജെ

മലപ്പുറം: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ പ്രസ് ക്ലബ്ബിനകത്ത് കയറി മര്‍ദ്ദിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്യു.ജെ പ്രതിഷേധമറിയിച്ചു. പ്രസ് ക്ലബ്ബിനകത്ത് കയറി മര്‍ദ്ദിച്ച സംഭവം വളരെ ഗൗരവമായാണ് കാണുന്നതെന്നും നിയമപരമായി നേരിടുമെന്നും സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അറിയിച്ചു.

ഇന്ന് രാവിലെയാണ് മലപ്പുറത്ത് ചന്ദ്രിക റിപ്പോര്‍ട്ടറെയും ക്യാമറമാനെയും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രസ് ക്ലബ്ബില്‍ കയറി മര്‍ദ്ദിച്ചത്. മലപ്പുറം പ്രസ് ക്ലബ്ബിന് മുന്നിലൂടെ ഇന്ന് രാവിലെ നടന്ന ആര്‍.എസ്.എസ് മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ബൈക്ക് യാത്രികനെ തള്ളിയിട്ട് ആക്രമിക്കുന്നതിന്റെ ചിത്രം പകര്‍ത്തിയതിനാണ് ആക്രമികള്‍ പ്രസ് ക്ലബ്ബില്‍ കയറി മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.

ചന്ദ്രിക മലപ്പുറം ബ്യൂറോയിലെ ക്യാമറമാന്‍ മുആദ്, റിപ്പോര്‍ട്ടര്‍ ശഹബാസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നിയമപരമായി നേരിടുമെന്ന് ശഹബാസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *