ബാലാക്കോട്ട് മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നത് മരങ്ങളായിരുന്നോ ; പ്രതിപക്ഷത്തിനെതിരെ രാജ്നാഥ് സിംഗ്

March 5, 2019 0 By Editor

പാക് മണ്ണിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഉടൻ വ്യക്തമാകുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് .ബലാക്കോട് ഭീകര ക്യാമ്പിന് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തുന്നതിന് മുൻപ് വരെ അവിടെ 300 ഓളം ഫോണുകൾ പ്രവർത്തിച്ചിരുന്നുവെന്ന് നാഷണൽ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നതും രാജ് നാഥ് സിംഗ് ചൂണ്ടിക്കാട്ടി .

വ്യക്തമായ ധാരണയോടെയാണ് എന്‍.ടി.ആര്‍.ഒ മൊബൈല്‍ ഫോണുകളുടെ സാന്നിധ്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് തന്നത്. അപ്പോള്‍ ഈ മൊബൈലുകള്‍ ഉപയോഗിച്ചിരുന്നത് അവിടുത്ത മരങ്ങളായിരുന്നുവെന്നാണോ പ്രതിപക്ഷം പറയുന്നത് .

ബാലാകോട്ട് വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. അവര്‍ക്ക് വേണമെങ്കില്‍ പാകിസ്ഥാനില്‍ പോയി കൊല്ലപ്പെട്ട ഭീകരരുടെ കണക്കെടുക്കാം. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കണമെന്നാണ് പ്രതിപക്ഷം പറയുന്നത് ,ഇത് തമാശയാണെന്നാണോ കരുതുന്നതെന്നും രാജ്നാഥ് സിംഗ് ചോദിച്ചു.