മത്തങ്ങ കൊണ്ടും ഉണ്ണിയപ്പം ഉണ്ടാക്കാം
ചേരുവകള്‍
മത്തങ്ങ 500 ഗ്രാം
ശര്‍ക്കര 300 ഗ്രാം (പാവ് കാച്ചി എടുത്തത്, മധുരത്തിന് ആവശ്യത്തിന്)
നെയ്യ് 2 ടേബിള്‍ സ്പൂണ്‍ **********ഏലക്ക പൊടിച്ചത് 4 എണ്ണം ************ഉപ്പ് 2 നുള്ള്
മത്തങ്ങ തൊലിയും കുരുവും കളഞ്ഞ് കഴുകി ചെറുതായി കട്ട് ചെയ്ത് അല്പം വെള്ളം ഒഴിച്ച് വേവിച്ച് എടുക്കുക. ശേഷം നന്നായി ഉടച്ചെടുക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ ഉടച്ചെടുത്ത മത്തങ്ങയും ശര്‍ക്കരയും രണ്ടുനുള്ള് ഉപ്പും മിക്‌സ് ചെയ്ത് ചെറുതീയില്‍ ഇളക്കി കൊടുക്കുക. മത്തങ്ങയിലെ വെള്ളം വറ്റി തുടങ്ങുമ്പോൾ നെയ്യും ഏലക്കാപ്പൊടിയും ചേര്‍ത്തിളക്കി പാനില്‍ നിന്ന് വിട്ടു വരുന്ന പാകത്തില്‍ തീ ഓഫ് ചെയ്യാം.
ഉണ്ണിയപ്പം തയാറാക്കാന്‍
പച്ചരി 400 ഗ്രാം (4 മണിക്കൂര്‍ കുതിര്‍ത്തത്)
ചെറുപഴം 3 എണ്ണം
ശര്‍ക്കര പാവ് കാച്ചിയത് ആവശ്യത്തിന്
ഏലക്ക പൊടിച്ചത് 1 ടീസ്പൂണ്‍
എള്ള് വറുത്തത് ഒന്നര ടേബിള്‍സ്പൂണ്‍
തേങ്ങാക്കൊത്ത് നെയ്യില്‍ വറുത്തത് 3 ടേബിള്‍സ്പൂണ്‍
സോഡാപ്പൊടി കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ വറുക്കാന്‍ ആവശ്യത്തിന്
കുതിര്‍ത്ത പച്ചരി അല്പം വെള്ളം ഒഴിച്ച് നന്നായി അരയ്ക്കുക. അരഞ്ഞ് വരുമ്‌ബോള്‍ ഇതിലേക്ക് പഴവും, വരട്ടി വച്ചിരിക്കുന്ന മത്തങ്ങയും കൂടി ചേര്‍ത്ത് അരയ്ക്കുക. പാകത്തിന് അരഞ്ഞ് കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി മധുരത്തിന് ആവശ്യമായ ശര്‍ക്കരയും പാവ് കാച്ചിയത്, (മാവ് ഒരു പാട് ലൂസ് ആകരുത് ദോശ മാവിന്റെ രൂപത്തില്‍) എള്ള്, തേങ്ങാക്കൊത്ത്, സോഡാപ്പൊടിയും ഇട്ടിളക്കി ഒരു മണിക്കൂര്‍ വയ്ക്കുക. ശേഷം ഉണ്ണിയപ്പ ചട്ടിയില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉണ്ണിയപ്പം ചുട്ടെടുക്കാം.