വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തു

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തു

April 3, 2019 0 By Editor

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തു. ഇന്ന് കോഴിക്കോട് ചേര്‍ന്ന ഉന്നതതല നേതൃയോഗത്തിലാണ് തീരുമാനം. ജനറല്‍ കണ്‍വീനറായി സാദിഖലി ശിഹാബ് തങ്ങളെയും തെരഞ്ഞെടുത്തു. വയനാട് ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ വൈസ് ചെയര്‍മാനാണ്. കണ്‍വീനര്‍മാരായി ടി.സിദ്ദിഖിനെയും വി.വി പ്രകാശിനെയും തെരഞ്ഞെടുത്തു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്നിക്, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നത്. മുസ്‍ലിം ലീഗ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.