
കുഞ്ഞിക്കയുടെ മകളുടെ പിറന്നാള്‍ ആഘോഷത്തിമിര്‍പ്പില്‍ മമ്മുക്കയും കുടുംബവും
May 5, 2018കുഞ്ഞിക്കയുടെ മകളുടെ പിറന്നാള്‍ ആഘോഷത്തിമിര്‍പ്പില്‍ മമ്മുക്കയും കുടുംബവുംച്ചി: ദുല്‍ഖര്‍ സല്‍മാന്റെയും അമാലിന്റേയും കുഞ്ഞുരാജകുമാരി മറിയം അമീറ സല്‍മാന്റെ ഒന്നാം പിറന്നാളാഘോഷത്തിന്റെ തിരക്കിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും കുടുംബവും. കുഞ്ഞുമറിയത്തിന് പിറന്നാളാശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ തന്നെയാണ് ആദ്യം ഫേസബുക്കില്‍ എത്തിയത്. മകള്‍ക്കും ഭാര്യ അമാലിനുമൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തുകൊണ്ടാണ് മകള്‍ക്കുള്ള പിറന്നാളാശംസ ദുല്‍ഖര്‍ അറിയിച്ചത്.
ഒന്നാംപിറന്നാള്‍ ആഘോഷിക്കുന്ന ഞങ്ങളുടെ ജീവിതത്തിലെ സ്‌നേഹത്തിന് പിറന്നാളാശംസ..നിനക്ക് ഒരു വയസായെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് നീ, നിന്റെ സ്‌നേഹവും സന്തോഷവുമാണ് ഞങ്ങളുടെ വീടും മനസും നിറയ്ക്കുന്നത്. ഹാപ്പി ബര്‍ത്‌ഡെ മറിയം ബേബീ…ദുല്‍ഖര്‍ കുറിക്കുന്നു.
തങ്ങളുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കടന്നുവന്നുവെന്നായിരുന്നു കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
മാലാഖക്കുഞ്ഞിന്റെ ചിത്രം ദുല്‍ഖര്‍ പങ്കുവെച്ചിരുന്നില്ലെങ്കിലും സ്വകാര്യ ചടങ്ങിലും മറ്റുമായി ഇവര്‍ കുടുംബസമേതം എത്തിയപ്പോള്‍ ഉള്ള ചിത്രങ്ങള്‍ വൈറലായിരുന്നു.
ഇതിന് പിന്നാലെ അമ്മ താരസംഘമത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പിനിടെ കുഞ്ഞുമൊത്ത് ചുവടുവെക്കുന്ന ദുല്‍ഖറിന്റെ വീഡിയോയും വൈറലായിരുന്നു. അമീറയുടെ പുതിയ ചിത്രവും ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
2017 മെയ് അഞ്ചിനായിരുന്നു മമ്മൂട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ മദര്‍ഹുഡ് ആസ്പത്രിയില്‍ വച്ച് ദുല്‍ഖറിന്റെ ഭാര്യ അമാല്‍ മറിയത്തിന് ജന്മം നല്‍കിയത്.