ചുംബനത്തിലൂടെ എയ്ഡ്‌സ് പകരുമോ?

ചുംബനത്തിലൂടെ എയ്ഡ്‌സ് പകരുമോ?

April 7, 2019 0 By Editor

ശരീര സ്രവങ്ങളിലൂടെയാണ് എച്ച്.ഐ.വി ബാധിക്കുന്നതെന്നിരിക്കെ ചുംബനത്തിലൂടെ എച്ച്‌ഐവി പകരുമോ എന്ന സംശയം സ്വാഭാവികമാണ്. എന്നാല്‍ സാധാരണ ചുംബനത്തിലൂടെ, വായ തുറന്നല്ലാതെയുള്ള ചുംബനത്തിലൂടെ എച്ച്.ഐ.വി പകരില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നത്. മറ്റൊരാളിലേയ്ക്ക് പകര്‍ത്താന്‍ അപര്യാപ്തമായ അളവില്‍ എച്ച്.ഐ.വി. ഉമിനീരില്‍ ഉണ്ടാവില്ല എന്നതിനാലാണ് ഇത്.രക്തം, ശുക്‌ളം, പ്രീസെമിനല്‍ സ്രവം, മലാശയത്തില്‍ നിന്നുള്ള ദ്രാവകങ്ങള്‍, യോനീ സ്രവങ്ങള്‍, മുലപ്പാല്‍ എന്നിവയിലൂടെ എച്ച്‌ഐവി പകരാം.ആലിംഗനം, ടോയ്‌ലറ്റ് ഉപയോഗം, ഹസ്തദാനം, ഭക്ഷണം പങ്കുവയ്ക്കല്‍ അല്ലെങ്കില്‍ വായതുറക്കാതെയുള്ള ചുംബനം എന്നിവയിലൂടെ എച്ച്‌ഐവി പകരില്ല.