തൊഴിലുറപ്പ് പദ്ധതി കുടിശ്ശികയായ 1511 കോടി കേന്ദ്രം അനുവദിച്ചു

തൊഴിലുറപ്പ് പദ്ധതി കുടിശ്ശികയായ 1511 കോടി കേന്ദ്രം അനുവദിച്ചു

April 9, 2019 0 By Editor

സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയുടെ കുടിശ്ശിക കേന്ദ്രം അനുവദിച്ചു. 5 മാസത്തെ വേതനമായ 1511 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. 2018 നവംബർ മുതലുളള കുടിശ്ശികയാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിന് ലഭിക്കാനുണ്ടായിരുന്നത്. തൊഴിൽ ചെയ്തതിൻറെ കൂലി 14 ദിവസത്തിനുളളിൽ ബാങ്ക് അക്കൌണ്ടിൽ നിക്ഷേപിക്കണമെന്ന് നിയമമുളളപ്പോഴാണ് 5 മാസമായി കേന്ദ്രം വേതനം വൈകിപ്പിച്ചത്. കുടിശ്ശിക വൈകുന്നതിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. സർക്കാർ ഇടപടലിന് പിന്നാലെയാണ് കുടശ്ശിക തുകയായ 1511 കോടി രൂപ കേന്ദ്രം അനുവദിച്ചത്.