സിനിമാ താരങ്ങളുടെ മെഴുക് മ്യൂസിയം എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാൻ ഒരു പത്തനംതിട്ട സ്വദേശി
പത്തനംതിട്ട : മെഴുകില്‍ തീര്‍ത്ത മമ്മൂട്ടിയും മോഹൻലാലുമായി ഒരു കലാകാരൻ. പത്തനംതിട്ട സ്വദേശി ഹരികുമാറാണ് സിനിമാ താരങ്ങളുടെ മെഴുക് മ്യൂസിയം എന്ന ആശയം കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കാൻ യത്നിക്കുന്നത്.മമ്മൂട്ടിയുടെയും…

പത്തനംതിട്ട : മെഴുകില്‍ തീര്‍ത്ത മമ്മൂട്ടിയും മോഹൻലാലുമായി ഒരു കലാകാരൻ. പത്തനംതിട്ട സ്വദേശി ഹരികുമാറാണ് സിനിമാ താരങ്ങളുടെ മെഴുക് മ്യൂസിയം എന്ന ആശയം കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കാൻ യത്നിക്കുന്നത്.മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മുഖങ്ങള്‍ അതേപടി. തലമുടി മീശ കണ്ണ് ചുണ്ടുകള്‍ എല്ലാം അതേപോലെ.. അഞ്ച് കൊല്ലത്തെ ഹരികുമാറിന്‍റെ പ്രയത്നമാണിത്. ഓരോ മെഴുക് പ്രതിമയ്ക്കും ചെലവ് ഒന്നരലക്ഷം രൂപയോളം ചെലവ് വരുന്നുണ്ട് .കളിമണ്ണിലുണ്ടാക്കിയ മോഡ്യൂളില്‍ നിശ്ചിത താപത്തില്‍ മെഴുക് ഉരുക്കിയൊഴിച്ച് നിറം ചേര്‍ത്താണ് ശില്‍പ്പ നിര്‍മ്മാണം.. മെഴുക് ഉണങ്ങും മുൻപേ മുടിയും രോമവുമെല്ലാം വച്ച് പിടിപ്പിക്കും.. ഇവ കൂടാതെ ഷാരൂഖ് ഖാൻ, രജനീകാന്ത്, എപിജെ അബ്‍ദുള്‍ കലാം എന്നിവരുടെ പ്രതിമകളും ഹരികുമാര്‍ ഉണ്ടാക്കിയിട്ടുണ്ട്