
ഇന്റീരിയര്‍ ഡിസൈനര്‍ ജീവനൊടുക്കിയ സംഭവത്തില്‍ റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെ കേസെടുത്തു
May 6, 2018ഇന്റീരിയര്‍ ഡിസൈനര്‍ ജീവനൊടുക്കിയ സംഭവത്തില്‍ റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെ കേസെടുത്തു. അലിബാഗ് പൊലീസാണ് അര്‍ണാബിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്ക് ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി.കേസില്‍ ഐകാസ്റ്റ് എക്സിലെ ഫിറോസ് ശൈഖിനെതിരെയും സ്മാര്‍ട്ട് വര്‍ക്ക്സിലെ നിതേഷ് സര്‍ദ്ദയ്ക്കെതിരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. അന്‍വായ് നായിക്ക് ആത്മഹത്യ ചെയ്തത് റിപ്പബ്ലിക് ടി.വി പണം നല്‍കാത്തതിനെ തുടര്‍ന്നാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു. നായിക്കിന് കരാര്‍ അനുസരിച്ചുള്ള തുക നല്‍കിയെന്നാണ് റിപ്പബ്ലിക് ടി.വിയുടെ വാദം.