മീഡിയവണ്‍ തീവ്രവാദ സ്പോണ്‍സേര്‍ഡ് ചാനലാണെന്ന് മന്ത്രി കെടി ജലീല്‍

മീഡിയവണ്‍ തീവ്രവാദ സ്പോണ്‍സേര്‍ഡ് ചാനലാണെന്ന് മന്ത്രി കെടി ജലീല്‍,വളാഞ്ചേരി പീഡന കേസിലെ പ്രതി ഷംസുദ്ദീനെ സഹായിക്കുന്നത് മന്ത്രി ജലീലാണെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആരോപണമടക്കം ഈ ചാനൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ജലീന്റെ ഫേസ്ബുക്ക് കുറിപ്പ് ; കുറിപ്പിങ്ങനെയാണ് ‘

ചിത്രത്തിൽ MLA മാരോ അവരുടെ ബന്ധുക്കളോ അല്ലാത്ത നാലുപേർ !
—————————————-


വളാഞ്ചേരി പീഢന കേസിലെ ഷംസുദ്ദീൻ എന്റെ നാട്ടുകാരനും സുഹൃത്തുമായിരുന്നു. ഞാനത് നിഷേധിച്ചിട്ടുമില്ല. ശ്രീ പാലോട് രവി ചെയർമാനായ സമിതിയിൽ ഞാൻ അംഗമായിരിക്കെ ഞങ്ങൾ ഒഫീഷ്യൽ ടൂർ പോയിരുന്നു. അതിൽ ഒരാളും ഞങ്ങളുടെ കൂടെ സർക്കാർ ചെലവിൽ വന്നിട്ടില്ല. രേഖകൾ പരിശോധിച്ചാൽ അതു ബോദ്ധ്യമാകും. ഇമേജിൽ കാണുന്ന ഫോട്ടോയിൽ MLA മാരോ അവരുടെ അടുത്ത ബന്ധുക്കളോ അല്ലാത്ത നാലു പേരുണ്ട്. ഒന്ന് കോൺഗ്രസ്സ് നേതാവ് നെയ്യാറ്റിൻകര സനൽ, രണ്ട് ഷംസുദ്ദീൻ, തല റൗണ്ട് ചെയ്ത മറ്റു രണ്ടു പേർ എറണാങ്കുളത്തു നിന്നുള്ള പാലോട് രവിയുടെ സുഹൃത്തുക്കൾ. അവർ ഞങ്ങളുടെ ഒഫീഷ്യൽ ടൂറിനിടയിലെത്തി ഫോട്ടോ എടുത്ത് എഫ്.ബി.യിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇമ്മിണി വലിയ തെളിവായി തൃത്താല മെമ്പർ എഴുന്നള്ളിച്ചിരിക്കുന്നത്.
ബാഗ്ലൂരിലേക്ക് മദനിയെ കാണാൻ വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി.കെ. ആബിദലിക്കും ജനതാദൾ നേതാവ് ഫൈസൽ തങ്ങൾക്കും ഷംസുദ്ദീനുമൊപ്പം യാത്ര ചെയ്ത പഴയ ഫോട്ടോ എഫ്.ബി യിൽ നിന്ന് എടുത്ത് അതാണ് സ്ഥിരമായി നടത്താറുള്ള ടൂറായി വ്യാഖ്യാനിച്ചിരിക്കുന്നത്. സുഖിമാൻമാരും ഫേസ്ബുക്ക് ജീവികളുമായ സ്യൂഡോകൾക്ക് എല്ലാവരും അവരെപ്പോലെയാണെന്ന് തോന്നിയാൽ അതിശയപ്പെടാനില്ല.

ജലീലിനെതിരെ ഒരു ഹിമാലയൻ തെളിവ് കിട്ടിയെന്ന ആവേശത്തിൽ അതു വെച്ച് കത്തിക്കാൻ കേരളത്തിലെ തീവ്രവാദി സ്പോൺസേഡ് ചാനൽ, ‘മീഡിയ വൺ’ കാട്ടുന്ന തിടുക്കം ആർക്കും മനസ്സിലാകും. ലീഗും ലീഗിന്റെ സർവ്വ സന്നാഹങ്ങളും തലകുത്തി മറിഞ്ഞിട്ടും എന്നെ ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്നിട്ടല്ലേ ഈ ഊച്ചാളി ജമാഅത്തെ ഇസ്ലാമിയും അവരുടെ ചാനലും പത്രവും. നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ നാളെ ഏതൊക്കെ കേസുകളിൽ അകപ്പെടുമെന്ന് മുൻകൂട്ടി അറിയാനുള്ള യന്ത്രം കണ്ടുപിടിക്കാത്തെടത്തോളം കാലം ഞാൻ മാത്രമല്ല എല്ലാവരും നിസ്സഹായരാണ്. ആ ഓർമ്മ നിരവധി സ്ഥാപനങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിക്കുണ്ടായാൽ അവർക്കു നന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *