ചക്ക പൊളിക്കാന്‍ ഇനി കഷ്ടപ്പെടേണ്ട! അതിനുള്ള യന്ത്രവും വികസിപ്പിച്ചെടുത്ത് ഒരുക്കൂട്ടം എന്‍ജിനീയറിംങ് വിദ്യാര്‍ഥികള്‍
ആലപ്പുഴ: ചക്ക പൊളിച്ചു പായ്ക്ക് ചെയ്യുന്നതിനു യന്ത്രം വികസിപ്പിച്ചെടുത്ത് നൂറനാട് പാറ്റൂര്‍ ശ്രീബുദ്ധ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. അവസാന വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ ധനഞ്ജയ് രാജേഷ്, എസ്.ഹരികൃഷ്ണന്‍,…
ആലപ്പുഴ: ചക്ക പൊളിച്ചു പായ്ക്ക് ചെയ്യുന്നതിനു യന്ത്രം വികസിപ്പിച്ചെടുത്ത് നൂറനാട് പാറ്റൂര്‍ ശ്രീബുദ്ധ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. അവസാന വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ ധനഞ്ജയ് രാജേഷ്, എസ്.ഹരികൃഷ്ണന്‍,…
ആലപ്പുഴ: ചക്ക പൊളിച്ചു പായ്ക്ക് ചെയ്യുന്നതിനു യന്ത്രം വികസിപ്പിച്ചെടുത്ത് നൂറനാട് പാറ്റൂര്‍ ശ്രീബുദ്ധ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. അവസാന വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ ധനഞ്ജയ് രാജേഷ്, എസ്.ഹരികൃഷ്ണന്‍, അനൂപ് യു.കുറുപ്പ്, അമല്‍ദേവ് എന്നിവരാണു ബുദ്ധിമുട്ടില്ലാതെ ചക്ക പൊളിച്ചു പായ്ക്ക് ചെയ്യുന്ന യന്ത്രം നിര്‍മിച്ചത്. ഒരു കട്ടിങ് ബ്ലേഡിന്റെ സഹായത്തോടെ ചക്ക നിശ്ചിത അളവില്‍ മൂന്നു കഷണങ്ങളാക്കും. അടുത്ത ഘട്ടത്തില്‍ മുറിച്ച കഷണങ്ങളുടെ കൂഞ്ഞ് ബോറിങ്ങിലൂടെ നീക്കം ചെയ്യും. പീലിങ്ങിലൂടെ മടല്‍ നീക്കം ചെയ്യും.
ഇത്രയും പൂര്‍ത്തിയാകുന്നതോടെ ചുളയും ചകിണിയും മാത്രമായി ലഭിക്കും. ഇതു പായ്ക്ക് ചെയ്ത് വിപണിയില്‍ എത്തിക്കുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന ശാസ്ത്ര, സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല എന്നിവര്‍ സംഘടിപ്പിച്ച ടെക്ഓണ്‍–2018 മത്സരത്തില്‍ മികച്ച പത്തു കണ്ടുപിടിത്തങ്ങളിലൊന്നായി ജാക് ഫ്രൂട്ട് മെഷീന്‍ തിരഞ്ഞെടുക്കപ്പെട്ടു. കോളജ് മെക്കാനിക്കല്‍ വിഭാഗം മേധാവി പ്രഫ. അനില്‍കുമാര്‍, അസി. പ്രഫ. എസ്.വൈശാഖ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കു പിന്തുണ നല്‍കി.