
ജില്ലയുടെ സമഗ്ര വിവരങ്ങള്‍ക്കായുള്ള മൊബൈല്‍ ആപ്പ് മന്ത്രി കെ.ടി.ജലീല്‍ പ്രകാശനം ചെയ്തു
May 8, 2018മലപ്പുറം: ജില്ലയുടെ സമഗ്ര വിവരം ഉള്‍പ്പെടുത്തി ജില്ലാഭരണകൂടം തയാറാക്കിയ മൊബൈല്‍ ആപ് മന്ത്രി കെ.ടി.ജലീല്‍ പ്രകാശനം ചെയ്തു. സ്വപ്നസമാനമായ വികസനമാണ് കേരളത്തില്‍ രണ്ട് വര്‍ഷം കൊണ്ടുണ്ടായതെന്ന് തദ്ദേശസ്വയംഭരണ കെ.ടി.ജലീല്‍. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം എംഎസ്പി എല്‍പി സ്‌കൂളില്‍ നടക്കുന്ന വ്യാപാര വിപണന പ്രദര്‍ശന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതി കാര്‍ഡ് വിതരണം മന്ത്രി നിര്‍വഹിച്ചു. ജൈവകൃഷി രംഗത്ത് മികച്ച സംഭാവന നല്‍കിയ ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡ് മന്ത്രി നിര്‍വഹിച്ചു. കൂട്ടിലങ്ങാടി, കുറുവ,ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകള്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. മൂന്ന്, രണ്ട്, ഒന്ന് ലക്ഷം വീതമാണ് അവാര്‍ഡ് തുക.
വി അബ്ദുറഹ്മാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ അമിത് മീണ മുഖ്യപ്രഭാഷണം നടത്തി. എഡിഎം വി.രാമചന്ദ്രന്‍, ഡ്‌പ്യെൂട്ടി കളക്ടര്‍ ഡോ. ജെഒ അരുണ്, വാര്‍ഡ് കൗണ്‌സിലര്‍ കെ.വി.ശശികുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന, സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ്, ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.