കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി ബി.ജെ.പി

July 17, 2019 0 By Editor

സുപ്രിംകോടതി വിധിക്ക് ശേഷം കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ക്ലൈമാക്സിലേക്ക്. കോടതി വിധി വന്നതോടെ സർക്കാർ രൂപീകരണത്തിന് ബി.ജെ.പി തയ്യാറെടുപ്പ് തുടങ്ങി. വിമത എം.എല്‍.എമാരുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി അനുകൂലമാണെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. കോൺഗ്രസും ജെ.ഡി.എസും ഇതുവരെ വിധിയോട് പ്രതികരിച്ചിട്ടില്ല. നളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ വിമത എം.എല്‍.എമാര്‍ പങ്കെടുക്കില്ല.

വിധി വന്ന ശേഷവും വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ ഭരണപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ തന്നെ ന്യൂനപക്ഷമായ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ അധികാരമൊഴിയേണ്ടിവരുമെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു.