മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദ് അറസ്റ്റില്‍

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദ് അറസ്റ്റില്‍

July 17, 2019 0 By Editor

ഭീകരാക്രമണത്തിലെ  മുഖ്യ സൂത്രധാരന്‍ ജമാ അത് ഉദ്‌വ തലവനുമായ ഹാഫിസ് സഈദ് പാക്കിസ്ഥാനില്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്. സഈദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടുവെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബ് പോലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗമാണ് സഈദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗുജറാന്‍വാലയിലേക്ക് പോകുവഴി ലാഹോറില്‍ വെച്ചാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്.അതേ സമയം സഈദിനെതിരെ എന്ത് കുറ്റം ചുമത്തിയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. സഈദിനെതിരെ പാക്കിസ്ഥാനില്‍ 23 തീവ്രവാദ കേസുകള്‍ നിലവിലുണ്ട്. 2017ല്‍ തീവ്രവാദി വിരുദ്ധ നിയമപ്രകാരം സഈദിനെ പാക്ക് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 11 മാസക്കാലത്തെ തടവിന് ശേഷം ഇദ്ദേഹത്തെ കോടതി വിട്ടയക്കുകയായിരുന്നു.