
കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങളില്‍ ഗവര്‍ണര്‍ വാജുഭായ് വാലയുടെ ഇടപെടല്‍;നടപടികള്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കണമെന്ന് ഗവര്‍ണര്‍
July 18, 2019കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങളില്‍ ഗവര്‍ണര്‍ വാജുഭായ് വാലയുടെ ഇടപെടല്‍. ഏതുസമയവും സഭയില്‍ വിശ്വാസം തെളിയിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിമെന്നാണ് കരുതുന്നത്. വിശ്വാസ വോട്ടുമായി ബന്ധപ്പെട്ട നടപടികള്‍ ഇന്നു തന്നെ പൂര്‍ത്തിയാക്കണമെന്ന് സ്പീക്കര്‍ക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ പറയുന്നു. സഭാ നടപടികള്‍ നിരീക്ഷിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ ഗവര്‍ണര്‍ പ്രത്യേക ദൂതനായി നിയോഗിക്കുകയും ചെയ്തു.

ഗവര്‍ണറുടെ സന്ദേശം സ്പീക്കര്‍ സഭയില്‍ വായിച്ചു. ഗവര്‍ണറുടെ നിര്‍ദേശം പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പ ആവശ്യപ്പെട്ടു. അര്‍ദ്ധരാത്രി 12 മണിക്കെങ്കിലും വോട്ടെടുപ്പ് നടത്തണം. കോണ്‍ഗ്രസ് ഗവര്‍ണറെ അപമാനിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.