
ത്രീ വേ സ്വാപ് ട്രാന്‍സ്പ്ലാന്റേഷന്‍: ആസ്റ്റര്‍ മിംസില്‍ അവയവദാനത്തിന്റെ പുത്തന്‍ അദ്ധ്യായം
July 18, 2019പരസ്പര ധാരണയോടെ മൂന്ന് കുടുംബങ്ങള്‍ ഒിച്ചു നിപ്പോള്‍ സംസ്ഥാനത്തെ അവയവദാന ചരിത്രത്തില്‍ പുത്തൻ അദ്ധ്യായം എഴുതിച്ചേര്‍ക്കപ്പെട്ടു . സ്വാപ് ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന അവയവ കൈമാറ്റ രീതിയിലൂടെ ആസ്റ്റര്‍ മിംസിലാണ് മൂുപേര്‍ക്ക് പുതുജീവന്‍ ലഭിച്ചത്. ജീവന്‍ പകുത്ത് നല്‍കാന്‍ ഇവരുടെ പങ്കാളികള്‍ തയ്യാറായെങ്കിലും വൃക്കമാറ്റിവെക്കലിനുള്ള ക്രോസ് മാച്ചിംഗ് പരാജയപ്പെട്ടതാണ് സ്വാപ് ട്രാന്‍സ്പ്ലാന്റേഷനെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഇതോടെ മാച്ചിംഗ് ശരിയാകുവര്‍ക്ക് അവയവം നല്‍കുകയും പകരം അടുത്തയാളില്‍ നിന്ന് സ്വീകരിക്കുകയുമായിരുന്നു . മലപ്പുറം സ്വദേശി മുഹമ്മദ്, പെരിന്തല്‍മണ്ണ സ്വദേശി അബൂബക്കര്‍, കണ്ണൂര്‍ സ്വദേശി സുനിത കുമാരി എിവര്‍ക്കാണ് അവയവം മാറ്റിവെച്ചത്.
ആസ്റ്റര്‍ മിംസ് നെഫ്രോളജി വിഭാഗം തലവന്‍ ഡോ. സജിത്ത് നാരായണന്‍, ഡോ. ഫിറോസ് അസീസ്, ഡോ. എന്‍. എ. ഇസ്മയില്‍, ഡോ. ബി. ശ്രീജേഷ്, ട്രാന്‍സ്പ്ലാന്റ് അസി. മാനേജര്‍ അന്‍ഫി മിജോ എിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാസങ്ങള്‍ നീണ്ട ക്രോസ് മാച്ചിംഗ് ടെസ്റ്റുകളിലൂടെയാണ് ഈ ത്രീ വേ സ്വാപ് സര്‍ജറി യാഥാര്‍ത്ഥ്യമായത്. യൂറോളജി വിഭാഗം മേധാവി ഡോ. രവികുമാറിന്റെ നേതൃത്വത്തില്‍ മൂന്ന് സര്‍ജറികളിലൂടെയാണ് ഈ വിജയം കൈവരിച്ചത്. ഡോ. അഭയ് ആനന്ദ്, ഡോ. ആര്‍. സുര്‍ദാസ്, ജോ. ജിതിന്‍, അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. കിഷേര്‍, ഡോ. പ്രീത ചന്ദ്രന്‍, ജോ. രമേഷ്, ഡോ. നമിത എിവരും സര്‍ജറിയില്‍ പങ്കെടുത്തു.

വൃക്കമാറ്റിവെക്കല്‍ ശസ്ത്രയ്ക്കായി കാത്തിരിക്കുആയിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്രദവും പ്രായോഗികവുമായ രീതിയാണിത് എും നിരവധിയായ രോഗികളുടെ കാത്തിരിപ്പിന് ശുഭപര്യവസാനം നല്‍കുവാന്‍ ഇതിലൂടെ സാധിക്കുമെും നെഫ്രോളജി വിഭാഗം തലവന്‍ ഡോ. സജിത്ത് നാരായണന്‍ പറഞ്ഞു. മൂ് കുടുംബങ്ങള്‍ എത് കൂടുതല്‍ കുടുംബങ്ങള്‍ ഒരുമിച്ചുള്ള അവയവദാന പ്രക്രിയയിലേക്ക് വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെും അദ്ദേഹം കൂ’ിച്ചേര്‍ത്തു. ആസ്റ്റര്‍ മിംസ് സി ഇ ഒ ഡോ. സാന്റിസജന്‍, സി. ഒ. ഒ. സമീര്‍ പി. ടി, നെഫ്രോളജി വിഭാഗം മേധാവി ഡോ. സജിത്ത് നാരായണന്‍, യൂറോളജി വിഭാഗം മേധാവി ഡോ. രവികുമാര്‍ എിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.