മദർ കെയർ എന്ന ക്ലിനിക്കിന്റെ പേരിൽ തട്ടിപ്പ് നടത്തി പണംതട്ടിയതായി പരാതി

കോഴിക്കോട് : മദർ കെയർ എന്ന ക്ലിനിക്കിന്റെ പേരിൽ തട്ടിപ്പ് നടത്തി പണംതട്ടിയതായി പരാതി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മദേഴ്‌സ് കെയർ 20 ശതമാനം ലാഭവിഹിതം വാഗ്ദാനംചെയ്തു.…

കോഴിക്കോട് : മദർ കെയർ എന്ന ക്ലിനിക്കിന്റെ പേരിൽ തട്ടിപ്പ് നടത്തി പണംതട്ടിയതായി പരാതി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മദേഴ്‌സ് കെയർ 20 ശതമാനം ലാഭവിഹിതം വാഗ്ദാനംചെയ്തു. വിവിധ ജില്ലകളിലുള്ള ഒട്ടേറെ പേരെ വഞ്ചിച്ചുവെന്ന് പഴയന്നൂർ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ്‌ ട്രസ്റ്റി എം. ഹക്കീം പത്രസമ്മേളനത്തിൽ പറഞ്ഞു.ക്ലിനിക്ക് തുടങ്ങാൻ 200 സ്‌ക്വയർ ഫീറ്റ് മുതൽ 400 സ്‌ക്വയർ ഫീറ്റ് വരെ സ്ഥലം നൽകിയവരുണ്ട്. മറ്റെല്ലാ ചെലവുകൾക്കുമായി മൂന്ന് ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപവരെ നൽകിയവരാണ് വഞ്ചിതരായത്. ഇതുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപവത്‌കരിച്ചെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹക്കീം പറഞ്ഞു.നിക്ഷേപത്തുക തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് സ്ഥാപനത്തെ സമീപിച്ചപ്പോൾ പന്തീരാങ്കാവ് പോലീസിൽ കള്ളപരാതി നൽകിയെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.പത്രസമ്മേളനത്തിൽ ആക്‌ഷൻ കമ്മിറ്റി അംഗങ്ങളായ ആന്റണി ചെറിയാൻ, പി.വി. ദിലീപ്, എം.എം. ഇല്യാസ് എന്നിവർ പങ്കെടുത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story