മുംബൈയില്‍ വീണ്ടും കനത്ത മഴ; അന്ധേരിയില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു

മുംബൈയില്‍ വീണ്ടും കനത്ത മഴ; അന്ധേരിയില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു

July 24, 2019 0 By Editor

കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം മുംബൈയില്‍ വീണ്ടും കനത്ത മഴ. ഇരുട്ട് മൂടിയ അന്തരീക്ഷവും കനത്ത മഴയേയും തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഇന്ന് രാവിലെ അന്ധേരിയില്‍ മൂന്ന് കാറുകള്‍ തമ്മില്‍ കൂട്ടിയിച്ച്‌ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി മുഴുവന്‍ പെയ്ത മഴയില്‍ നഗരത്തിന്റെ വിവിധയിടങ്ങള്‍ വെള്ളത്തിനടിയിലായി. മുംബൈയില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ച 5.30 വരെയുള്ള മൂന്ന് മണിക്കൂറിനുള്ളില്‍ നഗരത്തില്‍ 51 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഇത് മുംബൈയില്‍ സാധാരണ പെയ്യുന്ന ശരാശരി മഴയേക്കാള്‍ അഞ്ചിരട്ടിയാണ്.