ബി.എഡ് കോഴ്‌സുകള്‍ നാലു വര്‍ഷമാക്കി ബിരുദ പഠനത്തിന്റെ ഭാഗമാക്കിയേക്കും

തൃശ്ശൂര്‍ : രണ്ടു വര്‍ഷത്തെ ബി.എഡ് കോഴ്‌സുകള്‍ ഇനി ബിരുദ പഠനത്തിന്റെ ഭാഗമാക്കുന്നു. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സൂചന നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിശദപഠനത്തിനായി ആറംഗ സമിതിയെ നിയമിച്ചു.

പദ്ധതി നടപ്പായാല്‍ കേരളത്തിലെ 245 ലേറെ ബി.എഡ് സെന്ററുകളുടെ ഭാവി അനിശ്ചിതത്വത്തിയാകുമെന്നാണ് വിലയിരുത്തല്‍. പദ്ധതിപ്രകാരം നടപ്പാക്കുമെന്നത് സംബന്ധിച്ച നയരേഖ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂക്കേഷന്‍ പുറത്തു വിട്ടിട്ടില്ല. ഇത് ആസൂത്രണം ചെയ്യുന്നതിനുള്ള ത്രിദിന യോഗം ഡല്‍ഹിയില്‍ ചൊവ്വാഴ്ച തുടങ്ങി.

വരും വര്‍ഷം മുതല്‍ ബി.എഡ്ബിരുദ സംയോജിത നാലുവര്‍ഷ കോഴ്‌സ് തുടങ്ങാനാണ് ലക്ഷ്യം. ഇതിന് ആവശ്യമായ പാഠ്യപദ്ധതി എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

അതേസമയം, കലാലയങ്ങളില്‍ ബിരുദ കോഴ്‌സുകള്‍ അതേപടി തുടരും. ബി.എഡ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് നാലുവര്‍ഷ ഇന്റഗ്രേറ്റഡ് കോഴ്‌സ് ആരംഭിക്കുക. ബി.എഡ് കോളജുകളില്‍ ഇവ ആരംഭിക്കാനുള്ള സൗകര്യമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *