കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ദു​ര​ന്ത​ബാ​ധി​ത​രാ​യ​വ​ര്‍​ക്ക് 10,000 രൂ​പ അ​ടി​യ​ന്ത​ര​സ​ഹാ​യ​മാ​യി ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

August 14, 2019 0 By Editor

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ദു​ര​ന്ത​ബാ​ധി​ത​രാ​യ​വ​ര്‍​ക്ക് 10,000 രൂ​പ അ​ടി​യ​ന്ത​ര​സ​ഹാ​യ​മാ​യി ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് നാ​ല് ല​ക്ഷം രൂ​പ ആ​ശ്വാ​സ​ധ​നം അ​നു​വ​ദി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദ​മാ​ക്കി.

മ​ഴ​യി​ലും ഉ​രു​ള്‍​പൊ​ട്ട​ലി​ലും വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് നാ​ലു ല​ക്ഷം രൂ​പ​യും വീ​ടും സ്ഥ​ല​വും പൂ​ര്‍​ണ​മാ​യി ന​ശി​ച്ച​വ​ര്‍​ക്ക് പ​ത്തു​ല​ക്ഷം രൂ​പ​യും ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യി. വി​ല്ലേ​ജ് ഓ​ഫീ​സ​റും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും പ​ട്ടി​ക ത​യാ​റാ​ക്കി​യ​ശേ​ഷ​മാ​കും ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ല്‍​കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.