എഴുപത്തി മൂന്നാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം

എഴുപത്തി മൂന്നാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം

August 15, 2019 0 By Editor

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ബലിക്കഴിച്ചവരെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ 73 ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിനായി ജീവന്‍ നല്‍കിയ മഹാത്മാക്കളെ സ്‌മരിക്കുന്നു. ഈ രാജ്യത്തിനായി ലക്ഷക്കണക്കിനാളുകള്‍ ജീവന്‍ നല്‍കി. ആയിരങ്ങളുടെ ത്യാഗത്തിന്‍റെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നതിനൊപ്പം പ്രധാനമന്ത്രി രക്ഷാബന്ധന്‍ ആശംസകളും നേര്‍ന്നു. പ്രളയബാധിതരായ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഓര്‍ക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.