
ലക്ഷ്യമിട്ട് ആറ് ലക്ഷ്കര്‍ തീവ്രവാദികള്‍ ശ്രീലങ്ക വഴി തമിഴ്നാട്ടിലേക്ക് കടന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്
August 23, 2019വന്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് ആറ് ലക്ഷ്കര്‍ (എല്‍.ഇ.ടി) തീവ്രവാദികള്‍ ശ്രീലങ്ക വഴി തമിഴ്നാട്ടിലേക്ക് കടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് അതീവ ജാഗ്രത പാലിക്കാന്‍ സുരക്ഷാ സേനയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു പാകിസ്ഥാന്‍ പൗരനും അഞ്ച് ശ്രീലങ്കന്‍ തമിഴ് വംശജരും അടങ്ങുന്ന സംഘമാണ് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതായി റിപ്പോര്‍ട്ടുള്ളത്. മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നെെയിലും സംസ്ഥാനത്തിന്റെ തന്ത്രപ്രധാന മേഖലകളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
മുന്നറിയിപ്പിനെ തുടര്‍ന്ന് വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പരിസരത്തും പ്രദേശത്തും വിന്യസിച്ചിട്ടുണ്ടെന്ന് ചെന്നെെ പൊലീസ് കമ്മിഷണര്‍ പറഞ്ഞു.