അടുത്ത മണ്ഡലകാലത്ത് നവോത്ഥാന മുദ്രാവാക്യം സിപിഎം ഉയര്‍ത്തിപിടിക്കില്ല"; ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ കൂട്ടുനിന്നതില്‍ പശ്ചാത്താപവുമായി സിപിഎം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത തിരിച്ചടിയുടെ മുഖ്യകാരണം ശബരിമല വിഷയമാണെന്നും സിപിഎം സംസ്ഥാനസമിതി വിലയിരുത്തല്‍.അടുത്ത മണ്ഡലകാലത്ത് നവോത്ഥാന മുദ്രാവാക്യം സിപിഎം ഉയര്‍ത്തിപിടിക്കേണ്ട എന്നും വിലയിരുത്തൽ. മുഖ്യമന്ത്രി എന്ന…

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത തിരിച്ചടിയുടെ മുഖ്യകാരണം ശബരിമല വിഷയമാണെന്നും സിപിഎം സംസ്ഥാനസമിതി വിലയിരുത്തല്‍.അടുത്ത മണ്ഡലകാലത്ത് നവോത്ഥാന മുദ്രാവാക്യം സിപിഎം ഉയര്‍ത്തിപിടിക്കേണ്ട എന്നും വിലയിരുത്തൽ. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവേങ്കിലും മാധ്യമ വാര്‍ത്തകള്‍ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്നും സംസ്ഥാന സമിതിയില്‍ നിരീക്ഷണമുണ്ടായി. ശബരിമലയില്‍ വിശ്വാസികളുടെ വികാരം വൃണപ്പെടുത്താന്‍ കൂട്ടുനില്‍ക്കരുതായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് വലിയ ഒരു വിഭാഗം വിശ്വാസികള്‍ അകന്നു. ഇതു ബിജെപി ശക്തമാകാന്‍ കാരണമായി. വിശ്വാസത്തിന്റെ വിഷയത്തില്‍ തെറ്റുതിരുത്തല്‍ അനിവാര്യമാണ്. പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ സജീവമാകണം.മന്ത്രിമാരുടെ പ്രവര്‍ത്തന രീതിയെക്കുറിച്ചും പണപ്പിരിവ് നടത്തുന്നതിനെക്കുറിച്ച്‌ ഉയരുന്ന ആക്ഷേപങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story