
ടാറ്റ മോട്ടോഴ്‌സിന്റെ എസ്.യു.വിയായ ഹാരിയറിന് ഇനി സണ്‍റൂഫിന്റെ പകിട്ടു കൂടി
August 28, 2019 0 By Editorടാറ്റ മോട്ടോഴ്‌സിന്റെ എസ്.യു.വിയായ ഹാരിയറിന് ഇനി സണ്‍റൂഫിന്റെ പകിട്ടു കൂടി. എസ്.യു.വി ഉപയോക്താക്കള്‍ക്ക് സണ്‍ റൂഫിനോടുള്ള താല്‍പര്യം തിരിച്ചറിഞ്ഞാണ് ‘ഹാരിയറി’ലും ഈ സൗകര്യം ലഭ്യമാക്കാന്‍ ടാറ്റ മോട്ടോഴ്‌സ് നടപടിയെടുത്തത്. വെബാസ്റ്റൊ നിര്‍മിച്ച എച്ച് 300 വൈദ്യുത സണ്‍റൂഫിന് 95,100 രൂപയാണു വില. ഇതു ഘടിപ്പിക്കാനുള്ള ചെലവുകള്‍ പ്രത്യേകം ഈടാക്കും.പുതിയ ഹാരിയറിനൊപ്പം നിലവിലുള്ള വാഹന ഉടമകള്‍ക്കും ഈ നിരക്കില്‍ സണ്‍റൂഫ് ഘടിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ് അവസരമൊരുക്കുന്നുണ്ട്. കൂടാതെ രണ്ടു വര്‍ഷം നീളുന്ന വാറന്റിയും സണ്‍റൂഫിനു ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. 2019 ജനുവരിയില്‍ പുറത്തിറങ്ങിയ ഹാരിയറിന്റെ വില്‍പ്പന ഇതുവരെ 10,000 യൂണിറ്റ് കടന്നിട്ടുണ്ട്.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല