ക​രു​ണാ​ക​ര​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ പാരമ്പര്യത്തിന്  മാ​ര്‍​ക്കി​ടാ​ന്‍ ത​രൂ​ര്‍ ആ​യി​ട്ടി​ല്ല ; കെ മു​ര​ളീ​ധ​ര​ന്‍

ക​രു​ണാ​ക​ര​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ പാരമ്പര്യത്തിന് മാ​ര്‍​ക്കി​ടാ​ന്‍ ത​രൂ​ര്‍ ആ​യി​ട്ടി​ല്ല ; കെ മു​ര​ളീ​ധ​ര​ന്‍

August 28, 2019 8 By Editor

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ ശ​ശി ത​രൂ​ര്‍-​കെ. മു​ര​ളീ​ധ​ര​ന്‍ വാ​ക്പോ​ര് തു​ട​രു​ന്നു.ക​രു​ണാ​ക​ര​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ പാരമ്പര്യത്തിന് മാ​ര്‍​ക്കി​ടാ​ന്‍ ത​രൂ​ര്‍ ആ​യി​ട്ടി​ല്ലെ​ന്നും ശ​ശി ത​രൂ​ര്‍ തെ​റ്റ് മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ തു​റ​ന്ന​ടി​ച്ചു. ത​രൂ​ര്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ല്‍ പാ​ര്‍​ട്ടി​യോ​ടു ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടും. പാ​ര്‍​ട്ടി ലേ​ബ​ലി​ല്‍ ജ​യി​ച്ചി​ല്ലെ​ങ്കി​ല്‍ പാ​ര്‍​ട്ടി ന​യ​ങ്ങ​ളും അ​നു​സ​രി​ക്ക​ണം. കോ​ണ്‍​ഗ്ര​സി​ല്‍ ഇ​രു​ന്നു മോ​ദി സ്തു​തി വേ​ണ്ട. ഇ​നി​യും മോ​ദി സ്തു​തി തു​ട​ര്‍​ന്നാ​ല്‍ പ​ര​സ്യ​മാ​യി ബ​ഹി​ഷ്ക്ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.