പി.എസ്.സി പരീക്ഷാ തട്ടിപ്പ്: പി.എസ്.സി ഉദ്യോഗസ്ഥരേയും  ക്രൈംബ്രാഞ്ച്  ചോദ്യം ചെയ്യും

പി.എസ്.സി പരീക്ഷാ തട്ടിപ്പ്: പി.എസ്.സി ഉദ്യോഗസ്ഥരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

September 3, 2019 0 By Editor

എസ്.എഫ്.ഐ നേതാക്കളുള്‍പ്പെട്ട പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. നേരത്തേ ഇന്‍വിജിലേറ്റര്‍മാരുടെ മൊഴി എടുത്തിരുന്നു. പി.എസ്.സി യുടെ മറ്റ് റാങ്ക് പട്ടികകളും അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ പട്ടിക ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചിട്ടുണ്ട്. വേണമെങ്കില്‍ ഇവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തേക്കും.