
പിറവം പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കി
September 29, 2019പിറവം സെന്റ് മേരീസ് പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കി. രാവിലെ എട്ടരയോടെ പള്ളിയിലെത്തിയ ഓര്‍ത്തഡോക്സ് വിഭാഗം കുര്‍ബാന നടത്തി. പള്ളിക്ക് പുറത്ത് കുര്‍ബാന നടത്തിയ ശേഷം യാക്കോബായക്കാര്‍ മടങ്ങി. നീതിയുടെ വിജയമാണുണ്ടായതെന്നും പോരാട്ടത്തില്‍ പങ്ക് ചേര്‍ന്നവര്‍ക്ക് നന്ദി അറിയിക്കുന്നതായും ഓര്‍ത്തഡോക്സ് വിഭാഗം വൈദികന്‍ ഏലിയാസ് ചെറുകാട് പറഞ്ഞു. കുര്‍ബാനക്ക് ശേഷം പള്ളി അടച്ചു.
ഓര്‍ത്തഡോക്സ് – യാക്കോബായ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പള്ളി ജില്ലാ കലക്ടര്‍ ഏറ്റെടുത്തിരുന്നു.