ബ്ലൂവെയില്‍ പോലെ മറ്റൊരു അപകട ഗെയിം കൂടി: ഡിയോഡറന്റ് ചലഞ്ച്

ലണ്ടന്‍: വിചിത്രമായ വെല്ലുവിളികളുമായി യുവാക്കള്‍ക്കിടയില്‍ അപകട സാധ്യതയുള്ള മറ്റൊരു ഗെയിം കൂടി പ്രചരിക്കുന്നു. ശരീരഭാഗങ്ങളില്‍ ഒരേ ഇടത്ത് തുടര്‍ച്ചയായി ഡിയോഡറന്റ് അടിച്ച് പൊള്ളലുകള്‍ ഉണ്ടാക്കുന്നതാണ് പുതിയ ചലഞ്ച്.…

ലണ്ടന്‍: വിചിത്രമായ വെല്ലുവിളികളുമായി യുവാക്കള്‍ക്കിടയില്‍ അപകട സാധ്യതയുള്ള മറ്റൊരു ഗെയിം കൂടി പ്രചരിക്കുന്നു. ശരീരഭാഗങ്ങളില്‍ ഒരേ ഇടത്ത് തുടര്‍ച്ചയായി ഡിയോഡറന്റ് അടിച്ച് പൊള്ളലുകള്‍ ഉണ്ടാക്കുന്നതാണ് പുതിയ ചലഞ്ച്.

ജെയ്മി പ്രീ സ്‌കോട്ട് എന്ന ലണ്ടന്‍ സ്വദേശിനിയായ മാതാവ് മകള്‍ എല്ലീയുടെ കൈകളിലെ പൊള്ളലുകളുടെ കാരണം തേടിയപ്പോഴാണ് ഡിയോഡറന്റ ചലഞ്ച് പുറം ലോകമറിയുന്നത്. സുഹൃത്തുക്കള്‍ നല്‍കിയ ചലഞ്ചാണ് തന്നെ ഇത് ചെയ്യിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് എല്ലീ വിശദമാക്കിയത്. ജെയ്മി പ്രീ സ്‌കോട്ട് സോഷ്യല്‍ മീഡിയയില്‍ ചലഞ്ചിനേകുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗൂഗിളില്‍ ചലഞ്ചിന്റെ വിശദാംശങ്ങള്‍ തിരയുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. ശരീരഭാഗങ്ങളില്‍ ഒരേ ഇടത്ത് തുടര്‍ച്ചയായി ഡിയോഡറന്റ് അടിച്ച് പൊള്ളലുകള്‍ ഉണ്ടാക്കുന്നതാണ് പുതിയ ചലഞ്ച്. ഡിയോഡറന്റില്‍ അടങ്ങിയ വസ്തുക്കള്‍ ശരീരത്തില്‍ സാധാരണ രീതിയില്‍ പ്രയോഗിക്കുമ്പോള്‍ ഇത്തരം പൊള്ളലുകള്‍ ഉണ്ടാവുന്നില്ലെങ്കിലും തുടര്‍ച്ചയായി ഒരേ ഭാഗത്ത് അടിക്കുമ്പോള്‍ പൊള്ളലുകള്‍ ഉണ്ടാവുന്നു. ഡിയോഡറന്റ് ശരീരത്തില്‍ ഏറെ നേരം നില്‍ക്കുന്നത് അപകടമാണെന്ന് വിദഗ്ദരും പറയുന്നു.

പൊള്ളലുകള്‍ വര്‍ഷങ്ങളോളം ശരീരത്തില്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. 15 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്കിടയിലാണ് ഈ ചലഞ്ച് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കുട്ടികളെ മരണത്തിലേക്ക് തള്ളിവിടുന്ന ബ്ലൂവെയില്‍ ചലഞ്ചും, ചൂടാക്കിയ സോപ്പുപൊടി വായിലിട്ട് തുപ്പുകയും ഉള്ളിലേയ്ക്ക് ഇറക്കുകയും ചെയ്യുന്ന ടൈഡ് പോഡ് ചലഞ്ചും, ലാറ്റക്‌സ് കോണ്ടം മൂക്കിനുള്ളിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്ന കോണ്ടം ചീറ്റല്‍ ചലഞ്ചിനും പിന്നാലെയാണ് ഡിയോഡറന്റ് ചലഞ്ച് കൗമാരക്കാര്‍ക്ക് ഇടയില്‍ പ്രചരിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story