രാജ്യം ഇന്ന് ഗാന്ധിജയന്തിയുടെ നിറവില്‍; ഇന്ന് രാജ്യാന്തര അഹിംസാ ദിനാചരണം

രാജ്യം ഇന്ന് ഗാന്ധിജയന്തിയുടെ നിറവില്‍; ഇന്ന് രാജ്യാന്തര അഹിംസാ ദിനാചരണം

October 2, 2019 0 By Editor

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ലോകം സമുചിതമായി ആഘോഷിക്കുന്നു.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് നെടുനായകത്വം വഹിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മഗാന്ധി സഹന സമരം എന്ന സമരായുധം ലോകത്തിന് സംഭാവന നല്‍കുകയും അംഹിംസ ജീവിതവ്രതമാക്കുകയും ചെയ്ത ചരിത്ര പുരുഷനാണ്. ഗാന്ധിയുടെ തത്വ ചിന്തകളുടെ സ്മരണയ്ക്കായി ഐക്യരാഷ്ട്ര സഭ ഒക്ടോബര്‍ രണ്ട് രാജ്യാന്തര അഹിംസ ദിനമായും ആചരിക്കുന്നു.

ഗാന്ധിജിയുടെ ജന്മവാര്‍ഷികം ഇന്ത്യയും ലോകവും വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തും. 10.30ന് പാര്‍ലമെന്റ് മന്ദിരത്തിലെ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രധാനമന്ത്രി ഗുജറാത്തിലേക്കു തിരിക്കും. വൈകിട്ട് ആറിന് അഹമ്മദാബാദില്‍ എത്തുന്ന പ്രധാനമന്ത്രി സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷം സ്വഛ് ഭാരത് പരിപാടിയില്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് പദയാത്രയ്ക്കു ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലഖ്‌നൗവില്‍ പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി കേരള ഹൗസില്‍ ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര അഹിംസാ ദിനമായാണു ഗാന്ധിജയന്തി ആചരിക്കുന്നത്.