തൃ​ശൂ​രി​ല്‍ വ​ന്‍ സ്വ​ര്‍​ണ വേ​ട്ട; 30 കോ​ടി​യു​ടെ സ്വ​ര്‍​ണം പി​ടി​ച്ചെടുത്തു

October 16, 2019 0 By Editor

തൃ​ശൂ​ര്‍: ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഡി​വി​ഷ​ന്‍ തൃ​ശൂ​രി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 121 കി​ലോ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത ര​ണ്ടു​കോ​ടി രൂ​പ​യും വി​ദേ​ശ ക​റ​ന്‍​സി​യും പി​ടി​ച്ചെ​ടു​ത്തു.

ചേ​ര്‍​പ്പ്, വ​ല്ല​ച്ചി​റ മേ​ഖ​ല​യി​ലെ സ്വ​ര്‍​ണ നി​ര്‍​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണ​വും പ​ണ​വും പി​ടി​ച്ചെ​ടു​ത്ത​ത്.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17 പേ​രെ സം​ഘം ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

ജി​എ​സ്ടി, കേ​ന്ദ്ര എ​ക്സൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ര്‍​ന്ന് രാ​ത്രി​യി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നാ​ല്‍ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.