ക​ന​ത്ത മ​ഴ; കോഴിക്കോട് മുപ്പതോളം  കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

ക​ന​ത്ത മ​ഴ; കോഴിക്കോട് മുപ്പതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

October 17, 2019 0 By Editor

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴയെ തുടര്‍ന്ന് കോഴിക്കോട് മുപ്പതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.കോ​ട്ട​ന​ട പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ര്‍​പ്പി​ച്ചത്. പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ പി​ണ്ഡം​നീ​ക്കി​മ​ല, കോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​ത്തി​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചെറിയ രീതിയില്‍ ഉരുള്‍പൊട്ടലുണ്ടായി.കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. മാ​വൂ​ര്‍ റോ​ഡ് അ​ട​ക്ക​മു​ള്ള​വ വെ​ള്ള​ത്തി​ല്‍ മു​ങ്ങി. പ​ല​യി​ട​ത്തും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി.