
വള്ളത്തോള്‍ നാരായണമേനോന്റെ മകള്‍ വള്ളത്തോള്‍ വാസന്തി മേനോന്‍ അന്തരിച്ചു
October 18, 2019മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മകള്‍ വള്ളത്തോള്‍ വാസന്തി മേനോന്‍ അന്തരിച്ചു. 90 വയസ്സ് ആയിരുന്നു. സാമൂഹിക രാഷട്രീയ കലാ രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു.കലാമണ്ഡലം ഭരണ സമിതി അംഗമാണ്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ശേഷം സ്വവസതിയിലും പൊതുദര്ശനം ഉണ്ടാകും. സംസ്കാര ചടങ്ങുകള്‍ നാളെയാണ്.