ഡെന്മാര്‍ക്ക് ഓപ്പണ്‍: രണ്ടാം റൗണ്ടില്‍ പി സിന്ധുവിന് തോല്‍വി

ഡെന്മാര്‍ക്ക് ഓപ്പണ്‍: രണ്ടാം റൗണ്ടില്‍ പി സിന്ധുവിന് തോല്‍വി

October 18, 2019 0 By Editor

വനിത വിഭാഗത്തില്‍ ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ പി വി സിന്ധുവിന് തോല്‍വി. ഡെന്‍മാര്‍ക്ക്‌ ഓപ്പണില്‍ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷ ആയിരുന്നു സിന്ധു. ആദ്യ റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സിന്ധുവിന് രണ്ടാം റൗണ്ടില്‍ മികവ് പുലര്‍ത്താന്‍ കഴിഞ്ഞില്ല. ദക്ഷിണ കൊറിയയുടെ ആന്‍ സി യങിനോടാണ് സിന്ധു തോറ്റത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി.