കള്ളനോട്ട് വ്യാപകമായതിനെത്തുടര്‍ന്ന് 2000 രൂപ നോട്ടിന്റെ അച്ചടി ആര്‍.ബി.ഐ നിര്‍ത്തിവെച്ചു

കള്ളനോട്ട് വ്യാപകമായതിനെത്തുടര്‍ന്ന് 2000 രൂപ നോട്ടിന്റെ അച്ചടി ആര്‍.ബി.ഐ നിര്‍ത്തിവെച്ചു

October 18, 2019 0 By Editor

കള്ളനോട്ട് വ്യാപകമായതിനെത്തുടര്‍ന്ന് 2000 രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.) നിര്‍ത്തിവെച്ചു. ഈ സാമ്ബത്തികവര്‍ഷം ഇതുവരെ 2000 രൂപയുടെ നോട്ട് അച്ചടിച്ചിട്ടില്ലെന്നാണ് വിവരാവകാശനിയമപ്രകാരം ആര്‍.ബി.ഐ. നല്‍കിയിരിക്കുന്ന മറുപടി. മികച്ച രീതിയില്‍ അച്ചടിച്ച 2000 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമാണെന്നും ഇത്‌ തിരിച്ചറിയുക വെല്ലുവിളിയാണെന്നും ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) വ്യക്തമാക്കിയിരുന്നു. കൂടാതെ ആയിരം രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ വിപണിയിലെത്തുമെന്ന് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.). ഇതുവരെ അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. ഉണ്ടെങ്കില്‍ അക്കാര്യം മുന്‍കൂട്ടി അറിയിക്കുമെന്നും ആര്‍.ബി.ഐ. വക്താവ് യോഗേഷ് ദയാല്‍ വ്യക്തമാക്കി.