
സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് നടക്കുന്നതിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു
October 21, 2019കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് നടക്കുന്നതിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മേലുകാവ് ചൊവ്വൂര്‍ കുറിഞ്ഞംകുളം ജോര്‍ജ് ജോണ്‍സന്റെ മകനുമായ അഫീല്‍ ജോണ്‍സനാണ്(16) മരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഫീലിന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും ന്യൂമോണിയ പിടിപെട്ടത് സ്ഥിതി വീണ്ടും വഷളാകുന്നതിന് കാരണമാകുകയായിരുന്നു