
പട്ടം പനച്ചിമൂട് സ്‌ക്വാഡ് പ്രവർത്തനത്തിനിറങ്ങിയ ബിജെപി പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി
October 21, 2019പട്ടം പനച്ചിമൂട് ലേനിൽ സ്‌ക്വാഡ് പ്രവർത്തനത്തിനിറങ്ങിയ ബിജെപി പ്രവർത്തകൻ പത്മകുമാറിനെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ സിപിഎം ഗുണ്ടകൾ മർദ്ദിച്ചവശനാക്കിയെന്നും പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും പ്രതികളെ പിടികൂടാൻ തയാറായില്ലയെന്ന് മാത്രമല്ല അവരെ സംരക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തിയതെന്നും ബി ജെ പി ആരോപിച്ചു. . പ്രതികളെ കാട്ടികൊടുത്തിട്ടും പ്രതികളെ പിടികൂടാതെ പോലീസ് സിപിഎംനു കൂട്ടു നിൽക്കുകയാണെന്നും ബി ജെ പി സ്ഥാനാർഥി പറഞ്ഞു.