
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദം മൂലം ശക്തമായ കാറ്റിന് സാധ്യത
October 23, 2019അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദം മൂലം ശക്തമായതിനാൽ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കേരളത്തില്‍നിന്ന് ഒക്ടോബര്‍ 25 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.25 വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്ന മധ്യകിഴക്കന്‍, തെക്കുകിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലാണ് ഇതിന് സാധ്യത.