
കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വഴി മുഖ്യമന്ത്രിക്ക് ബാത്ത്റൂമില്‍ പോകാനായി വണ്ടി ഗസ്റ്റ്ഹൗസിലേക്ക് തിരിച്ചുവിട്ടു; എസ്‌കോര്‍ട്ടില്‍ വീഴ്ച വന്നതോടെ മുഖ്യന്റെ കോപത്തില്‍ ഒന്നുമറിയാത്ത രണ്ടു പോലീസുകാർക്ക് സസ്പെന്‍ഷനുമായി
October 23, 2019കോഴിക്കോട്: യാത്രക്കിടെ മുഖ്യമന്ത്രി ബാത്ത്‌റൂമില്‍ പോകാനായി ഗസറ്റ്ഹൗസിലേക്ക് പോയ സന്ദേശം കൈമാറാതിരുന്ന രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പിണറായി വിജയന്റെ യാത്രയുടെ സന്ദേശം കൈമാറാന്‍ വീഴ്ചവരുത്തിയെന്നാരോപിച്ചാണ് എസ് ഐയെയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെയും ആഭ്യന്തര വകുപ്പ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ഇ നാരായണനെയും കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രസാദിനെയുമാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശാനുസരണം സിറ്റി പോലീസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്. ഇവര്‍ രണ്ടു പേരും സിപിഎം അനുഭാവിയാണ്. ചെയ്യാത്ത കുറ്റത്തിനാണ് ഇരുവര്‍ക്കും സസ്പന്‍ഷന്‍ കിട്ടിയിരിക്കുന്നതെന്നതാണ് പോലീസ് സേനയിലെ സംസാരം .
ശനിയാഴ്ച മുഖ്യമന്ത്രിക്ക് കോഴിക്കോട്ട് പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി കോഴിക്കോട്ടുകൂടി പോവുന്നുവെന്ന വിവരം സിറ്റി പൊലീസിന് ലഭിക്കുന്നത് അന്ന് വൈകീട്ടാണ്. കോട്ടയത്തു നിന്നും നേരെ തലശ്ശേരിക്ക് പോകുന്നുവെന്ന സന്ദേശമായിരുന്നു ലഭിച്ചത്. യാത്രക്കിടെ കോട്ടക്കല്‍ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി കയറുകയും ചെയ്തു. പിന്നീട് മുഖ്യമന്ത്രിയുടെ വാഹനത്തില്‍ നിന്ന് ലഭിച്ച സുരക്ഷാ സന്ദേശം കോഴിക്കോട് റൂറല്‍ വഴി പാലോറമല ബൈപ്പാസിലൂടെ കണ്ണൂര്‍ ഭാഗത്തേക്ക് പോവുന്നുവെന്നായിരുന്നു. മറ്റെവിടെയും മുഖ്യമന്ത്രി കയറുമെന്ന് യാതൊരു അറിയിപ്പും നല്‍കിയിരുന്നുമില്ല , എന്നാൽ ഇടക്ക് മുഖ്യമന്ത്രിക്ക് ബാത്ത് റൂമില്‍ പോകനായി വണ്ടി നേരെ ഗസ്റ്റ് ഹൗസിലേക്ക് എടുക്കുകയും . ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന കാര്യം വൈകീട്ട് ആറേ കാലിനാണ് സിറ്റി കണ്‍ട്രോള്‍ റൂമിലേക്ക് അറിയിക്കുന്നത്. അപ്പോഴേക്കും വാഹനം വേങ്ങേരിയില്‍ എത്തിയിരുന്നു എന്നും ഇവിടെ നിന്നാണ് നേരെ ഗസ്റ്റ് ഹൗസിലേക്ക് പോയത്. എന്നും തീരുമാനം പെട്ടന്നായതിനാല്‍ സിറ്റി കണ്‍ട്രോള്‍ റൂമിലെയോ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ചിലെ പൊലീസുകാരെ ആരും മുന്‍കൂട്ടി വിവരം അറിയിക്കാത്തതുകൊണ്ട് തന്നെ എസ്‌കോര്‍ട്ട് ഡ്യൂട്ടി അവർക്കു ശരിയായി ഏറ്റെടുക്കാൻ സാധിക്കാതെ വരികയും യാത്രക്കിടെയുണ്ടായ വീഴ്ചയുടെ പേരില്‍ മുഖ്യമന്ത്രി കമ്മീഷണറെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി ശകാരിക്കുകയും ഇതിന് ശേഷമാണ് ഉദ്യോഗസ്ഥരെ കമ്മീഷണര്‍ സസ്പെന്റ് ചെയ്തത്എന്നുമാണ് ഓൺലൈൻ മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നത്.