
ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ;ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ
October 24, 2019 ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നാളെ നടക്കും. രാവിലെ എട്ടുമണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ എട്ടരയോടെ അറിയാനാകും. വോട്ടെണ്ണുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി.
വോട്ടെടുപ്പ് പൂര്‍ത്തിയാക്കി അതിസുരക്ഷാ മുറികളില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ രാവിലെ 8 ണിയോടെ പുറത്തെത്തിക്കും. വരണാധികാരിയുടെ സാന്നിധ്യത്തിലാകും സീല്‍ പൊട്ടിച്ച് റൂമുകള്‍ തുറക്കുന്നത്.ഓരോ മണ്ഡലത്തിലും ഓരോ കൗണ്ടിങ് സ്റ്റേഷനുകള്‍. ഓരോ റൗണ്ടിലും പത്തിലേറെ ബൂത്തുകള്‍ വീതം എണ്ണുന്ന തരത്തില്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഓരോ പത്ത് മിനിറ്റിലും ലീഡ് നില മാറിക്കൊണ്ടിരിക്കും. പോസ്റ്റല്‍ വോട്ടുകളായിരിക്കും ആദ്യമെണ്ണുന്നത്. തുടര്‍ന്നായിരിക്കും വോട്ടിംഗ് മിഷ്യനുകള്‍ എണ്ണി തുടങ്ങുക. ഓരോമണ്ഡലത്തിലേയും അഞ്ച് വി വി പാറ്റ് മിഷ്യനുകളായിരിക്കും എണ്ണുന്നത്.
വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ എട്ടരയോടെ അറിയാനാകും. പത്തുമണിയോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ രൂപം ലഭ്യമാകും.