
അരൂരിലും, എറണാകുളത്തും, മഞ്ചേശ്വരത്തും യുഡിഎഫ് മുന്നില്‍
October 24, 2019മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിന്റേയും കേരളമടക്കം 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റേയും വോട്ടെണ്ണല്‍ തുടരുകയാണ്.കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണലും നടക്കുകയാണ്.വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു . അരൂരിലും, എറണാകുളത്തും, മഞ്ചേശ്വരത്തും യുഡിഎഫ് ലീഡ് ചെയ്യുകയാണ്. മഞ്ചേശ്വരത്ത് എം.സി.ഖമറുദ്ദീന്‍ ഏകപക്ഷീയമായ മുന്നേറ്റമാണ് നടത്തുന്നത്. ഇവിടെ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റേ മൂന്നാം സ്ഥാനത്താണ്.