കോര്‍പ്പറേഷന്റെ വീഴ്ചയാണ് ഭൂരിപക്ഷം കുറയാന്‍ ഇടയാക്കിയതെങ്കിൽ രാജി വെക്കാം; രാജിസന്നദ്ധതയുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍
October 24, 2019 5 By Editorകൊച്ചി: എറണാകുളം നിയമസഭാ മണ്ഡവത്തില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം ഇടിഞ്ഞതില്‍ രാജിസന്നദ്ധതയുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കും. കോര്‍പ്പറേഷന്റെ വീഴ്ചയാണ് ഭൂരിപക്ഷം കുറയാന്‍ ഇടയാക്കിയതെന്ന വിമര്‍ശനം ശരിയല്ല. നേതൃത്വത്തെ ഇത് ബോധ്യപ്പെടുത്തുമെന്നും സൗമിനി ജെയിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസമുണ്ടായ കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളക്കെട്ടിലായിരുന്നു. ബൂത്തുകളില്‍ പോലും എത്താന്‍ വോട്ടര്‍മാര്‍ ബുദ്ധിമുട്ടി. ഇത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നും കോര്‍പ്പറേഷന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല
poyikudeeeee
very good
vere Mayor varatte
Kothipikkalle
ningalude maathram thettukondu ingane sambhavikkilla !!! veruthe vishamikkenda !! idoke ethiraalikalude udaippinu chilar thalavachu kodukkunnadaanu !!! iniyum abhaddangal.. kaanikkaruthu … adu chilarkku ajenda..adhirukalum.. ningalku manasakshiyude utharam mathram nokkiyaal mathram mathi hybi endenkilum paranjal onnum vichaarikkenda!!!