
അരൂരിലെ ഇടത് കോട്ട തകര്ത്ത് യുഡിഎഫ് സ്ഥാനാര്ഥി ഷാനിമോള് ഉസ്മാന് അട്ടിമറി ജയം
October 24, 2019ആലപ്പുഴ: അരൂരിലെ ഇടത് കോട്ട തകര്ത്ത് യുഡിഎഫ് സ്ഥാനാര്ഥി ഷാനിമോള് ഉസ്മാന് അട്ടിമറി ജയം. തുടര്ച്ചയായ 13 വര്ഷം ഇടതുപക്ഷം കാത്തുസൂക്ഷിച്ച അരൂരില് രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷത്തില് ഇടത് സ്ഥാനാര്ഥി മനു സി. പുളിക്കലിനെ ഷാനിമോള് പരാജയപ്പെടുത്തി.
മണ്ഡലം രൂപീകൃതമായ ശേഷം ഇവിടെ ജയിക്കുന്ന രണ്ടാമത്തെ മാത്രം കോണ്ഗ്രസ് സ്ഥാനാര്ഥിയാണ് ഷാനിമോളെന്നത് ഈ വിജയത്തിന്റെ തിളക്കമേറുന്നു. കഴിഞ്ഞ തവണ എ.എം ആരിഫ് 38,513 വോട്ടിനു ജയിച്ച മണ്ഡലത്തിലാണ് ഷാനിമോള് അട്ടിമറി നടത്തിയത്.