
അരൂരിലെ ഞെട്ടിക്കുന്ന തോല്‍വി വിശദമായി പരിശോധിക്കാന്‍ സി.പി.എം നേതൃത്വം
October 25, 2019അരൂരിലെ ഞെട്ടിക്കുന്ന തോല്‍വി വിശദമായി പരിശോധിക്കാന്‍ സി.പി.എം നേതൃത്വം. വിജയം ഉറപ്പിച്ച അരൂര്‍ ചെറിയ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടതിന്റെ എല്ലാവശവും പരിശോധിക്കണമെന്ന നിലപാടിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് എത്തിയത്. ഫലവും പ്രചാരണവും, ആലപ്പുഴ ജില്ല കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് വിലയിരുത്തിയശേഷം സെക്രട്ടേറിയറ്റ് പരിഗണിക്കും.