അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍; ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു

അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍; ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു

October 29, 2019 0 By Editor

പാലക്കാട്: അട്ടപ്പാടിയില്‍ മൂന്ന് മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചതിനു പിന്നാലെ വീണ്ടും ഏറ്റുമുട്ടല്‍. മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നതിനിടെയാണ് അട്ടപ്പാടിയില്‍ വീണ്ടും വെടിവെയ്പ്പുണ്ടായത്. ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടെന്നാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം. ഇന്നലത്തെ ഏറ്റുമുട്ടലില്‍ പരിക്കേറ്റ കബനി ദളത്തിലെ പ്രധാന നേതാവ് കൂടിയായ മണിവാസകം ആണ് മരിച്ചത്. ഇതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി.അതേസമയം ഉള്‍ക്കാട്ടില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.