വാളയാര്‍ കേസ്: പ്രോസിക്യൂഷനെ പ്രോസിക്യൂട്ട് ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് കുമ്മനം രാജശേഖരന്‍
പാലക്കാട്: പ്രോസിക്യൂഷനെ പ്രോസിക്യൂട്ട് ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് കുമ്മനം രാജശേഖരന്‍. മാര്‍കിസ്റ്റ് പാര്‍ട്ടി നേതാക്കളാണ് പ്രതികളെങ്കില്‍ ഇരകള്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യമാണ് കേരളത്തിലേതെന്നും കുമ്മനം രാജശേഖരന്‍…

പാലക്കാട്: പ്രോസിക്യൂഷനെ പ്രോസിക്യൂട്ട് ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് കുമ്മനം രാജശേഖരന്‍. മാര്‍കിസ്റ്റ് പാര്‍ട്ടി നേതാക്കളാണ് പ്രതികളെങ്കില്‍ ഇരകള്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യമാണ് കേരളത്തിലേതെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.
വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബിജെപിയുടെ 100 മണിക്കൂര്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കേ ഇന്ത്യയില്‍ എന്ത് സംഭവിക്കുന്നുവെന്നാണ് എല്ലാരവും നോക്കി ഇരിക്കുന്നത്. കത്വ കേസില്‍ കേരളത്തില്‍ മൂന്ന് ദിവസം ഹര്‍ത്താല്‍ ആചരിച്ചു. അതിനെക്കാള്‍ ഭീകരമായ സാഹചര്യമാണ് വാളയാറിലെ സഹോദരിമാരുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.