വാര്‍ത്താ ചാനല്‍ അവതാരിക കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: തെലുങ്ക് വാര്‍ത്താ ചാനല്‍ അവതാരിക കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. തെലുങ്ക് വാര്‍ത്താ ചാനലായ വി6ന്റെ അവതാരികയായ വി. രാധിക റെഡ്ഡിയാണ് ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ മോസപെട്ടിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്നുമാണ് യുവതി ആത്മഹത്യ ചെയ്തത്. കടുത്ത വിഷാദരോഗത്തിന് അടിമയാണെന്ന് ആത്മഹത്യകുറിപ്പില്‍ എഴുതിയിരുന്നു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ യുവതി കെട്ടിടത്തിന് മുകളിലേക്ക് കയറിപോകുകയായിരുന്നു. ചാടുന്നതിന് മുന്‍പ് ആത്മഹത്യക്കുറിപ്പ് വയ്ക്കുകയും ചെയ്തു. കടുത്ത വിഷാദം മൂലം ഞാന്‍ ആത്മഹത്യ ചെയ്യുന്നു. ഇതിന് ആരും ഉത്തരവാദികളല്ല. എന്റെ തലച്ചോറ് എന്റെ ശത്രുവാകുന്നു. രാത്രി 10.30ഓടെ വലിയൊരു ശബ്ദം കേട്ടുവെന്നും പിന്നീടാണ് ഇത് തന്റെ മകളാണെന്ന് തിരിച്ചറിഞ്ഞതെന്നും രാധികയുടെ അച്ഛന്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നു. 14കാരനായ ഒരു മകനും ഇവര്‍ക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *