ഡ്യുവല്‍ ക്യാമറയുമായി ഷവോമി ‘റെഡ്മി എസ് 2’

May 11, 2018 0 By Editor

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ റെഡ്മി എസ് 2 ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. 999 യുവാനാണ് ചൈനയില്‍ (ഏകദേശം 10,567 രൂപ )ഫോണിന്റെ വില. പിങ്ക്, ഗ്രേ, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് മൂന്ന് ജിബി, നാല് ജിബി റാം 32 ജിബി, 64 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്.

16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും 12 എംപി, 5 എംപി സെന്‍സറുകളില്‍ പിന്‍ഭാഗത്ത് വെര്‍ട്ടിക്കലായി ക്രമീകരിച്ചിട്ടുള്ള ഡ്യുവല്‍ ക്യാമറയുമാണ് ഫോണിനുള്ളത്. 3080 mAh ബാറ്ററിയാണ് ഫോണഇന് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓറിയോ അധിഷ്ടിതമായുള്ള മിയുഐ 9 ആണ് ഫോണിലുണ്ടാവുക.