കളി ദേവസ്വം ബോര്‍ഡിനോടൊ !? ശബരിമലയിൽ മീഡിയാ സെന്ററിന്  ദേവസ്വം ബോര്‍ഡ് ഈടാക്കുന്നത് ലക്ഷങ്ങൾ ; ഭീമമായ വാടക താങ്ങാനാകാതെ ചില മാധ്യമ സ്ഥാപനങ്ങള്‍ സന്നിധാനത്തെ വാടക മുറികള്‍ ഉപേക്ഷിക്കുന്നു

കളി ദേവസ്വം ബോര്‍ഡിനോടൊ !? ശബരിമലയിൽ മീഡിയാ സെന്ററിന് ദേവസ്വം ബോര്‍ഡ് ഈടാക്കുന്നത് ലക്ഷങ്ങൾ ; ഭീമമായ വാടക താങ്ങാനാകാതെ ചില മാധ്യമ സ്ഥാപനങ്ങള്‍ സന്നിധാനത്തെ വാടക മുറികള്‍ ഉപേക്ഷിക്കുന്നു

November 18, 2019 0 By Editor

ശബരിമലയിൽ മീഡിയാ സെന്റിന് ദേവസ്വം ബോര്‍ഡ് ഈടാക്കുന്നത് ലക്ഷങ്ങൾ, ഭീമമായ വാടക താങ്ങാനാകാതെ ചില മാധ്യമ സ്ഥാപനങ്ങള്‍ സന്നിധാനത്തെ വാടക മുറികള്‍ ഉപേക്ഷിക്കുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു.

കഴിഞ്ഞ മണ്ഡലകാലത്ത് സന്നിധാനത്തടക്കം പൊലീസ് സൃഷ്ടിച്ച സംഘര്‍ഷാവസ്ഥകള്‍ തത്സമയമായി മധ്യമങ്ങള്‍ പുറം ലോകത്ത് എത്തിച്ചതിന്റെ പ്രധാന സ്ഥലമായ പഴയ മീഡിയാ സെന്റര് നിന്നിരുന്ന സ്ഥലം പൊളിക്കുകയും പിന്നീട് നൽകിയ അതും സന്നിധാനത്തു നിന്നും അരക്കിലോ മീറ്ററിലേറെ ദൂരത്തിലുള്ള പാണ്ടിത്താാവളത്തിലെ ദര്‍ശനം കോംംപ്ലക്‌സിലാണ് ദേവസ്വം ബോര്‍ഡിന്റെ ഈ പകൽകൊള്ള.കുറെയേറെ പടികളും കുത്തനെ കയറ്റവുുമുള്ള ഭാഗമാണിത്. ദര്‍ശനം കോംപ്ലക്‌സിലെ മുറി വാടക രണ്ടു ലക്ഷത്തിലധികമാണ്.

തീര്‍ത്ഥാടകര്‍ക്ക് വിരി വെയ്ക്കുന്നതടക്കമുള്ള അടിസ്ഥാന സൗകര്യമൊരുക്കാനാണ് പഴയ മീഡിയ സെന്റര് കെട്ടിടം പൊളിക്കുന്നതെന്നാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞിരുന്നത്, എന്നാല്‍ പൊളിച്ചുനീക്കപ്പെട്ട കെട്ടിടത്തിന്റെ അടിത്തറയില്‍ അങ്ങിങ്ങായി സിമിന്റ് പൂശിയതൊഴിച്ചാല്‍ വിരിവെയ്ക്കാനുള്ള യാതൊരു വിധ സൗകര്യങ്ങളും ഒരുക്കാന്‍ ഇതുവരെ ബോര്‍ഡിനായിട്ടില്ല. മാത്രവുമല്ല കെട്ടിടം നിലനിന്നിരുന്ന ഭാഗത്ത് പാത്രക്കട അടക്കമുള്ള ചില കച്ചവട സ്ഥാപനങ്ങള്‍ക്കായുള്ള കെട്ടിട നിര്‍മ്മാണം ആരംഭിച്ചിട്ടുമുണ്ട്.

ഈ മണ്ഡലകാലത്തിന് മുന്നെയായി ചില മാധ്യമങ്ങളെ സന്നിധാനത്ത് നിന്നും പുറത്താക്കുകയെന്ന സർക്കാരിന്റെ അജണ്ട നടപ്പിലാക്കുക മാത്രമായിരുന്നു തിടുക്കപ്പെട്ടുള്ള കുടിയൊഴിപ്പിക്കലിന്റെ പിന്നിലെന്ന് ആർക്കും മനസിലാകും.